Current Date

Search
Close this search box.
Search
Close this search box.

ജാതി വിവേചനം: കോയമ്പത്തൂരില്‍ 430 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു

ചെന്നൈ: ജാതി വിവേചനം മൂലം ദുരിതമനുഭവിക്കുന്ന കോയമ്പത്തൂര്‍ മേട്ടുപാളയത്ത് 430ഓളം ദലിതര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഹിന്ദുക്കളില്‍ നിന്നു പ്രദേശവാസികളില്‍ നിന്നും കടുത്ത പീഡനം നേരിടുന്നതിനാലും മൃഗങ്ങളോട് പെരുമാറുന്ന രീതിയിലാണ് തങ്ങളോട് സമീപിക്കുന്നതെന്നും ഇസ്ലാം സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരെ ശ്മാശനത്തിലേക്ക് കൊണ്ടുപോകാന്‍ പോലും പ്രദേശവാസികള്‍ സമ്മതിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ‘ദി ഹിന്ദു’ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ പീഡനം നേരിടുന്ന 3000ല്‍ അധികം പേര്‍ ഇസ്‌ലോ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ രീതിയില്‍ സ്വയം സമ്മതമായി തന്നെയാണ് ഇവര്‍ മതം മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബറില്‍ മേട്ടുപാളയത്ത് കനത്ത മഴയില്‍ മേല്‍ജാതിക്കാര്‍ നിര്‍മ്മിച്ച മതില്‍ പൊളിഞ്ഞ് വീണ് 17 ദളിത് സമുദായക്കാര്‍ മരിച്ചതോടെയാണ് പ്രശ്‌നത്തിനു തുടക്കമാകുന്നത്. 17 പേര്‍ മരിച്ചതോടെ ദളിതര്‍ക്കിടയില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ മതിലിനെതിരെ നിരന്തരമായി പരാതി ഉന്നയിച്ചിരുന്നെങ്കിലും പോലീസോ മറ്റു അധികൃതരോ മുഖവിലക്കെടുത്തിരുന്നില്ല.

Related Articles