Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി എം.എല്‍.എയുടെ ജാതിവെറിക്കെതിരെ മകളുടെ വൈറല്‍ വീഡിയോ

ലക്‌നൗ: ബി.ജെ.പി എം.എല്‍.എയുടെ ജാതിവെറിക്കെതിരെ മകള്‍ പുറത്തുവിട്ട വീഡിയോ വൈറലാകുന്നു. ബുധനാഴ്ചയാണ് 23കാരിയായ സാക്ഷി മിശ്ര പിതാവില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും വധ ഭീഷണിയുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. ദലിത് വിഭാഗക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് സാക്ഷിയെ പിതാവും ബി.ജെ.പി എം.എല്‍.എയുമായ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നത്.

യുവതി ഫേസ്ബുക്കില്‍ ലൈവ് പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയും നിരവധി പേര്‍ സാക്ഷിക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ബിഖരി ചൈന്‍പുര്‍ എം.എല്‍.എയാണ് രാജേഷ് മിശ്ര. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും തനിക്കോ ഭര്‍ത്താവ് അജിതേഷ് കുമാറിനോ എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ ജയിലിനുള്ളിലാക്കുമെന്നും വീഡിയോവില്‍ സാക്ഷി പറയുന്നു. തങ്ങള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിവാഹം കഴിച്ചത്. പിതാവിന്റെ ഗുണ്ടകളില്‍ നിന്നും ഒളിച്ചു ജീവിക്കുകയാണെന്നും ഭര്‍ത്താവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സാക്ഷി ലൈവ് വീഡിയോവില്‍ പറയുന്നു. പിന്നീട് ടെലിവിഷന്‍ ചാനലിലൂടെയും സാക്ഷി അഛനോട് അഭ്യര്‍ത്ഥനയുമായി രംഗത്തു വന്നു. പപ്പാ ചിന്തിക്കൂ, വിവേചനം കാണിക്കരുത്. എനിക്ക് വലിയ സ്വപ്‌നങ്ങളുണ്ട്. പഠനത്തിലും ശ്രദ്ധ ചെലുത്തണം. ഇക്കാര്യം പപ്പ ഗൗരവത്തിലെടുക്കുന്നില്ലെന്നും തങ്ങളെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ അനുവദിക്കണമെന്നും സാക്ഷി അപേക്ഷിച്ചു.

Related Articles