Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി തുറന്നതുകൊണ്ട് ഖത്തറുമായി പൂര്‍ണ അനുരഞ്ജനമാകുന്നില്ല: ഈജിപ്ത്

കൈറോ: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായവുമായി ഈജിപ്ത് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതിര്‍ത്തി തുറന്നു നല്‍കി എന്നത്‌കൊണ്ട് ഖത്തറുമായി പൂര്‍ണ അനുരഞ്ജനമായി എന്ന് അര്‍ത്ഥമാകുന്നില്ലെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘അല്‍ ഖലീജ്’ റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഖത്തര്‍ നടപ്പാക്കുന്നത് വരെ വ്യവസ്ഥകളോടെയാണ് ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതെന്നും ഈജിപ്ത് ദിനപത്രമായ ‘അല്‍ ഷുറൂഖും’ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് ഈ വാര്‍ത്തകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കരാറില്‍ പ്രതിപാദിച്ചിട്ടുള്ള 13 നിബന്ധനകള്‍ ഉടനടി പാലിക്കില്ല, എന്നാല്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാല് രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും ‘അല്‍ ഷുറൂഖ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഈജിപ്ത് വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുവൈത്തും അമേരിക്കയും സൗദിയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി ഉപരോധം പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ ഖത്തറുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്നതായി സൗദിയും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ജി.സി.സി ഉച്ചകോടിയില്‍ മുഴുവന്‍ രാജ്യങ്ങള്‍ ഉപരോധം പിന്‍വലിച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

 

Related Articles