Current Date

Search
Close this search box.
Search
Close this search box.

നിര്‍ദ്ദിഷ്ട ഓപ്പണ്‍ സര്‍വകലാശാല മലബാറില്‍ സ്ഥാപിക്കണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ പരിഗണനയിലുള്ള നിര്‍ദ്ദിഷ്ട ഓപ്പണ്‍ സര്‍വ്വകലാശാല ആസ്ഥാനം മലബാറില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മലബാറിലെ റഗുലര്‍ പഠനത്തിനുള്ള അവസരങ്ങള്‍ ആനുപാതികമായി വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് വേണ്ടി വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളെ ആശ്രയിക്കുന്നതും മലബാറിലാണ്.

സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കണം.രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദൂരപഠനത്തിന് വേണ്ടി ആശ്രയിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു. .ഡോ.എം അബ്ദുള്‍ ഖയ്യൂം, ഷാഫി മാസ്റ്റര്‍ ആട്ടീരി, കെ.കെ മുനീര്‍ വാണിമേല്‍,ജിയാദ് എറണാംകുളം, മാലിക് ചെറുതിരുത്തി, സിദ്ധീഖുല്‍ അക്ബര്‍ വാഫി, ജംഷീര്‍ വാഫി കുടക്, അനസ് മാസ്റ്റര്‍ പൂക്കോട്ടൂര്‍,സൈനുദ്ധീന്‍ പാലക്കാട്, ഹനീഫ് ഹുദവി ഖത്തര്‍ സംസാരിച്ചു.

Related Articles