Current Date

Search
Close this search box.
Search
Close this search box.

‘കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുന്നു’-അമിത് ഷാക്ക് തുറന്ന കത്ത്

ശ്രീനഗര്‍: കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടുവരുന്നതിനെതിരെ രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. പട്ടാളം ഭരണം ഏറ്റെടുത്തതിന് ശേഷം കശ്മീരികള്‍ നേരിടുന്ന ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട്് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് തുറന്ന കത്തയച്ചു.

കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണിയുണ്ടെന്നും തന്റെ മാതാവിനോട് സംസാരിക്കാന്‍ തനിക്കാവുന്നില്ലെന്നും വീട്ടുതടങ്കലില്‍ കഴിയുന്ന ഇല്‍തിജ കത്തില്‍ പറയുന്നു. ഇതിന് പിന്നാലെ കശ്മീരികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഭീതിയെക്കുറിച്ചും വിവരിച്ചുള്ള ഇല്‍തിജയുടെ ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. സ്വാതന്ത്ര്യ ദനത്തിലാണ് കത്ത് പുറത്തു വന്നത്.

‘ഇന്ന് രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെ പോലെ കുട്ടിലടച്ചിരിക്കുകയാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങക്ക് പോലും വിലകല്‍പിക്കുന്നില്ല.’-കത്തില്‍ പറയുന്നു. കത്ത് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ ഇത് ഷെയര്‍ ചെയ്തത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്ന കാരണത്താലാണ് വീട്ടുതടങ്കലെന്ന് സൈന്യം പറഞ്ഞെന്നും വീണ്ടും മാധ്യമങ്ങളോട് ബന്ധപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിയുണ്ടെന്നും ഇല്‍തിജ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles