Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ് വനിതകള്‍ക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് വനിത അംഗങ്ങളായ ഇല്‍ഹാന്‍ ഉമര്‍,റാഷിദ തലൈബ് എന്നിവര്‍ക്ക് വെസ്റ്റ്ബാങ്കിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ച ഇസ്രായേലിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വനിതകള്‍ രംഗത്തെത്തി. ജനാധിപത്യ മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ദുര്‍ബലന്റെ അടയാളമാണിതെന്നും ഇരുവരും വിമര്‍ശിച്ചു. ഡൊണാള്‍ഡ് ട്രംപിനെ പോലെ നെതന്യാഹുവും സ്വയം ഇസ്ലാമോഫോബിയയുമായി യോജിക്കുകയാണ്.

ഇസ്രായേല്‍ നടപടി അധൈര്യത്തിന്റേതാണ്. യു.എസ് പ്രസിഡന്റിന്റെ ഉറ്റ സുഹൃത്തില്‍ നിന്ന് ഇത്തരം നടപടി ഉണ്ടാവുന്നതില്‍ അത്ഭുതമില്ലെന്നും ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.

Related Articles