Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഇറാഖില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ ഇറാഖിലെ സിവിലിയന്മാരെ കൊല്ലുന്നതിലേക്ക് നയിച്ച തുര്‍ക്കിയുടെ ആക്രമണത്തെ ഇറാഖ് അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ലംഘനമാണെന്നും ഇറാഖ് അപലപിച്ചു.

ജൂണ്‍ 17നും തുര്‍ക്കി ഇറാഖിലെ കുര്‍ദ് മേഖലകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. കുര്‍ദിഷ് പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത്. ഓപറേഷന്‍ ക്ലോ ടൈഗര്‍ എന്നാണ് ഇതിന് തുര്‍ക്കി നല്‍കിയ പേര്. യുദ്ധ വിമാനങ്ങള്‍,ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം.

Related Articles