Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: ബോട്ട് മുങ്ങി ഒരു കുട്ടി മരിച്ചു; 45 പേരെ രക്ഷപ്പെടുത്തി

ബൈറൂത്ത്: ലബനാനില്‍ നിന്ന് 60ഓളം കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി ഒരു കുട്ടി മരിച്ചു. 45 പേരെ രക്ഷപ്പെടുത്തി -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ നഗരമായ ട്രിപളിയുടെ തീരത്ത് ശനിയാഴ്ച മുങ്ങിയ ബോട്ടില്‍ നിന്ന് 45 പേരെ രക്ഷപ്പെടത്തുകയും, ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തതായി പൊതുമരാമത്ത്, ഗതാഗത മന്ത്രി അലി ഹമി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൗരന്മാര്‍ രാജ്യം വിടുന്ന സാഹചര്യമാണുള്ളത്.

ലബനാനില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 60ഓളം കുടിയേറ്റക്കാരാണുണ്ടായിരുന്നത്. തിരച്ചില്‍ തുടരുകയാണ് -ഹമി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ച തൊഴില്ലായ്മയാണ് ലബനാന്‍ പൗരന്മാരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles