Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് മത്സരത്തിനിടെ മെക്‌സിക്കന്‍ ആരാധകന്‍ ഇസ്‌ലാം സ്വീകരിച്ചു

ദോഹ: മെക്‌സിക്കന്‍ ആരാധകന്‍ ഇസ്‌ലാം സ്വീകരിക്കുന്ന വിഡിയോയാണ് രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പ് രണ്ടാം ദിനമായ തിങ്കളാഴ്ച, സംസ്‌കാരിക നഗരമായ കതാരയില്‍ വെച്ചാണ് മെക്‌സിക്കന്‍ ആരാധകന്‍ ഇസ്‌ലാം സ്വീകരിച്ചത്. മതപ്രഭാഷകന്‍ ഹയ്യാന്‍ അല്‍യാഫിഈയില്‍ നിന്ന് ‘ശഹാദത്ത്’ ഏറ്റുചൊല്ലുന്ന വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ആരാധകന്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് വ്യക്തമാക്കി അല്‍യാഫിഈ തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ പങ്കുവെച്ചിരുന്നു.

മുസ്‌ലിംകളുടെ സംസ്‌കാരത്തെ കുറിച്ച് അറിയാന്‍ ഇദ്ദേഹം പള്ളിയിലേക്ക് വന്നു. ഞാന്‍ ഇദ്ദേഹത്തിന് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കി. എല്ലാ പ്രവാചകന്മാരുടെയും മതം ഇസ്‌ലാമാണ്. അവരുടെയെല്ലാം സന്ദേശം ഒന്നാണ്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനാണ് അവരെയെല്ലാം അല്ലാഹു നിയോഗിച്ചത്. മൂസയും ഈസയും മുഹമ്മദും അതിന് മുമ്പുള്ള എല്ലാ പ്രവാചകന്മാരും ഏകനായ, പങ്കുകാരില്ലാത്ത അല്ലാഹുവിനെയാണ് ഇബാദത്ത് ചെയ്തിരുന്നത് -അല്‍യാഫിഈ പറഞ്ഞു.

പിന്നീട് പ്രവാചകന്മാരുടെ മതം സ്വീകരിക്കാന്‍ ഇദ്ദേഹം ആഗ്രഹിച്ചു. ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. ആരെങ്കിലും താങ്കളെ ഇതിന് നിര്‍ബന്ധിച്ചിരുന്നോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. ആരും എന്നെ നിര്‍ബന്ധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം താല്‍പര്യത്താലാണ് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം വിശാലമാക്കുകയും മനസ്സിന് വെളിച്ചം പകരുകയും ചെയ്ത അല്ലാഹുവിന് സ്തുതി! ഞങ്ങള്‍ക്കും അദ്ദേഹത്തിനും സ്ഥൈര്യം പകരാന്‍ അല്ലാഹുവിനോട് തേടുന്നു -അല്‍യാഫിഈ കൂട്ടിച്ചേര്‍ത്തു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles