Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം രാജ്യത്ത് സാധാരണമായിരിക്കുന്നു -ഉമര്‍ അബ്ദുല്ല

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം രാജ്യത്ത് സാധാരണമായെന്നും അത് മുഖ്യധാരയായെന്നും കശ്മീര്‍ മുന്‍ മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജിലേക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ജയ്ശ്രീരാം വിളിച്ചെത്തിയ സംഘം നേരിടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ഉമര്‍ അബ്ദുദല്ലയുടെ ട്വീറ്റ്.

തനിച്ച് വരുന്നൊരു യുവതിയെ കൂട്ടമായി നേരിടുമ്പോള്‍ എന്ത് കരുത്തായിരിക്കും അവര്‍ക്ക് സ്വയം തോന്നിയിട്ടുണ്ടാകുകയെന്ന് അദ്ദേഹം പരിഹസിച്ചു. വൈവിധ്യം ആഘോഷിക്കപ്പെടാത്ത രാഷ്ട്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ കോളജുകളില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

 

Related Articles