Current Date

Search
Close this search box.
Search
Close this search box.

ഒമാനില്‍ ഇനിമുതല്‍ വനിത ടാക്‌സികളും

മനാമ: ഒമാനില്‍ ഇനിമുതല്‍ വനിത ടാക്‌സികളും സര്‍വിസ് നടത്തും. സര്‍വിസ് നടത്താന്‍ പ്രാദേശിക ടാക്സി സര്‍വിസ് ആപ്പ് ആയ ‘ഒ ടാക്‌സി’ക്ക് ലൈസന്‍സ് അനുവദിച്ചതായി ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വനിതകളോടിക്കുന്ന ടാക്‌സികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ജനുവരി 20 മുതല്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വിസ് നടത്തുക. പിന്നീട് മറ്റു ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്‌സി സര്‍വിസ് നടത്താന്‍ വനിതകള്‍ക്ക് അനുമതി നല്‍കുന്നത്. വനിത ടാക്‌സി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles