Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം: പിന്തുണയുമായി ഒമാന്‍ മുഫ്തി

മസ്‌കത്ത്: ഫ്രാന്‍സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള വിവിധ അറബ് രാജ്യങ്ങളുടെ ആഹ്വാനത്തിന് പിന്തുണയുമായി ഒമാനും. ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലിയാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഉത്ന്ന ബഹിഷ്‌കരണ ക്യാംപയിന് സമ്പൂര്‍ണ പിന്തുണ നല്‍കിയത്. ‘അഹങ്കാരികളായ അധിനിവേശക്കാര്‍’ എന്നാണ് അദ്ദേഹം ഫ്രാന്‍സിനെ വിശേഷിപ്പിച്ചത്. ഫ്രാന്‍സുമായി ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ നിക്ഷേപം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂര്‍ണമായും സ്വതന്ത്രമായി ആഗോളസമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലെ മുസ്‌ലിം തൊഴില്‍ വിദഗ്ധര്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങി അവര്‍ക്ക് അനുയോജ്യമായ ജോലി ചെയ്യാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യം ഫ്രാന്‍സ് പ്രസിഡന്റ് ഇസ്‌ലാമിനെ വിമര്‍ശിച്ച് സംസാരിച്ച സമയത്തും ഒമാന്‍ ഗ്രാന്റ് മുഫ്തി വിഷയത്തില്‍ അപലപനം രേഖപ്പെടുത്തി രംഗത്തു വന്നിരുന്നു. ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നും ഫ്രാന്‍സില്‍ ആരാധനാലയങ്ങളെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നുമാണ് മാക്രോണ്‍ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇറാന്‍, പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളാണ് മാക്രോണിന്റെ പ്രസ്താവനയെ അപലപിക്കുകയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയും മാക്രോണിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 

Related Articles