Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അനുകൂല പരാമര്‍ശം: ഒമാന്‍ വക്താവിനെതിരെ ഹമാസ്

ജറൂസലേം: ഇസ്രായേലിനെ അനുകൂലിച്ച് പരാമര്‍ശം നടത്തിയ ഒമാന്‍ വിദേശകാര്യ വക്താവിനെതിരെ ഹമാസ് പ്രതിഷേധിച്ചു. ഇസ്രായേല്‍ നേരിടുന്ന ഭീഷണി മറികടക്കാന്‍ അറബികളും ഫലസ്തീനികളും ഇസ്രായേലിനെ സഹായിക്കണം എന്നായിരുന്നു ഒമാന്‍ നയതന്ത്രജ്ഞനായ യൂസുഫ് ബിന്‍ അലവി പ്രസ്താവിച്ചത്. പ്രസ്താവനയെ ശക്തമായി അപലപിച്ച് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞയാഴ്ച ജോര്‍ദാനില്‍ വെച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് ഒമാന്‍ വക്താവ് ഇസ്രായേലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. ഇസ്രായേല്‍ ഭീഷണിയാണെന്ന തോന്നല്‍ മറികടക്കാന്‍ അവരെ സഹായിക്കണമെന്ന പ്രസ്താവന യുക്തിക്ക് നിരക്കാത്തതും എല്ലാ വസ്തുതകള്‍ക്കും എതിരാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

Related Articles