Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍,വെനസ്വേല ഉപരോധം: എണ്ണ വിലയില്‍ വര്‍ധനവ്

വാഷിങ്ടണ്‍: ഇറാനെതിരെയും വെനസ്വേലക്കെതിരെയും യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വര്‍ധന. ലോകത്തെ രണ്ട് പ്രധാന പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതാണ് എണ്ണ വില വര്‍ധനവിന് കാരണമായതെന്ന് ഒപെക് അറിയിച്ചു.

യു.എസിലെ ടെക്‌സാസില്‍ കഴിഞ്ഞ ദിവസം ഒരു ബാരലിന് 56.31 ഡോളര്‍ ആണ് വില. നേരത്തെതിനേക്കാള്‍ 9സെന്റും 0.2 ശതമാനവുമാണ് വിലവര്‍ധനവുണ്ടായത്. ബ്രെന്റ് ക്രൂഡിന് 66.22 ഡോളറാണ് കഴിഞ്ഞ ദിവസത്തെ വില. ഇതില്‍ 23 സെന്റം 0.4 ശതമാനവുമാണ് വര്‍ധനവുണ്ടായത്.

Related Articles