Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കണം: ഒ.ഐ.സി

ഫലസ്തീന്‍ തടവുകാര്‍ക്ക് നേരെ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍(ഒ.ഐ.സി) പ്രസ്താവിച്ചു. ഫലസ്തീന്‍ തടവുകാരുടെ പ്രത്യേകിച്ചും വെസ്റ്റ് ബാങ്കിലെ ഓഫര്‍ തടവുകേന്ദ്രത്തില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളിം പുറംലോകത്തെത്തിക്കാന്‍ ഒ.ഐ.സി എന്നും നിലകൊള്ളുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും നീതിക്കും മഹത്വത്തിനും വേണ്ടിയുള്ള ഫലസ്തീനികളുടെ അവകാശങ്ങള്‍ വിട്ട് കൊടുക്കുന്നതിന് വേണ്ടി എല്ലാവിധ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും ഒ.ഐ.സി വ്യക്തമാക്കി.
അന്താരാഷ്ട്രാ മാനുഷിക നിയമങ്ങള്‍ അംഗീകരിച്ചുള്ള ഫലസ്തീനികളുടെ പൂര്‍ണ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടതൊക്കെ ചെയ്തു കൊടുക്കണമെന്നും അവര്‍ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. ഏകദേശം 6,000ത്തോളം ഫലസ്ഥീനികളാണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്. 52 സ്ത്രീകളും 270 കുട്ടികളും അതില്‍ ഉള്‍പ്പെടും.

Related Articles