Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളി ഒ.ഐ.സി

റിയാദ്: ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സി ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യന്‍ പദ്ധതി തള്ളി. ‘ട്രംപിന്റെ ഈ പദ്ധതിയില്‍ ഏര്‍പ്പെടരുതെന്നും ഏതെങ്കിലും രൂപത്തില്‍ അത് നടപ്പാക്കുന്നതില്‍ യുഎസ് ഭരണകൂടവുമായി സഹകരിക്കരുതെന്നും എല്ലാ അംഗരാജ്യങ്ങളോടും ആവശ്യപ്പെടുന്നു.’ പ്രമേയത്തില്‍ പറഞ്ഞു. ഫലസ്തീന്‍ നോതൃത്വത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം അറബ് ലീഗും ട്രംപിന്റെ പദ്ധതിയെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു.

യു.എസിന്റെ ഫലസ്തീന്‍ സമാധാനകരാര്‍ ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ജിദ്ദയിലായിരുന്നു ഇസ്ലാമികത രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തത്. നാല് ഭൂഖണ്ഡങ്ങളില്‍ നിന്നായി 57 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. യു.എന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ അംഗസംഖ്യയുള്ള അന്താരാഷ്ട്ര വേദിയാണ് ഒ.ഐ.സി.
അതേസമയം, യോഗത്തില്‍ പങ്കെടുക്കുന്നതിന് അംഗരാജ്യമായ ഇറാന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി.

Related Articles