Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റം: അടിയന്തര യോഗവുമായി ഒ.ഐ.സി

അങ്കാറ: ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൈയേറ്റവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ Organization of Islamic Cooperation (OIC). വിവിധ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗമാണ് നടത്തിയത്. ബുധനാഴ്ചയാണ് യോഗം നടന്നതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ യൂസുഫ് ബിന്‍ അല്‍ ഒതയ്മീന്‍ പറഞ്ഞു. ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായി കൈയേറി ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയായ വെസ്റ്റ് ബാങ്ക് കൈയേറ്റത്തിനെതിരെയുള്ള ഒ.ഐ.സിയുടെ എതിര്‍പ്പ് യോഗത്തില്‍ ചര്‍ച്ചയായതായും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാനും ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് യോഗത്തില്‍ ഫലസ്തീന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ പിടിച്ചെടുക്കല്‍ പദ്ധതിയെ നേരിടാന്‍ കൂടുതല്‍ രാഷ്ട്രീയ, നിയമ, നയതന്ത്ര, സാമ്പത്തിക നടപടികള്‍ സ്വീകരിക്കണമെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി ആവശ്യപ്പെട്ടു.

Related Articles