Current Date

Search
Close this search box.
Search
Close this search box.

‘കുഞ്ഞ് റയ്യാന്‍ മരിക്കുന്നതുവരെ ഇസ്രായേല്‍ സൈന്യം പിന്നാലെ ഓടി’

ജറൂസലം: കുഞ്ഞ് റയ്യാന്റെ മരണം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഏഴു വയസ്സുകാരനായ റയ്യാന്‍ സുലൈമാന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ സൈന്യം ബദ്‌ലഹേമിന് തെക്കുള്ള മേഖലയിലെ വീടുകളില്‍ അതിക്രമിച്ച് കയറിയ നടപടിയെ തുടര്‍ന്നാണ് റയ്യാന്‍ സുലൈമാന്‍ മരണപ്പെട്ടത്. കുഞ്ഞ് റയ്യാന്‍ മരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രവും അടിയന്തരവുമായ അന്വേഷണം നടത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു.

ബൈത്ത് ജാല സര്‍ക്കാര്‍ ആശുപത്രയിലേക്ക് പ്രവേശിപ്പിച്ച ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും ജുമുഅ നമസ്‌കാരനന്തരം മൃതദേഹം സംസ്‌കരിക്കുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അധിനിവേശ സൈന്യത്തിന്റെ നപടികളെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ഇസ്രായേല്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തങ്ങളുടെ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ തഖൂഅ് പട്ടണത്തിലെ വീട്ടിലേക്ക് സൈന്യം വ്യാഴാഴ്ച അതിക്രമിച്ച് കയറിയതായി റയ്യാന്റെ കുടുംബം പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം മദ്‌റസയില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ അധിനിവേശ സൈന്യം പിന്തുടര്‍ന്നു. ഭയത്താല്‍ മരിക്കുന്നതുവരെ സൈനികരിലൊരാള്‍ റയ്യാന്റെ പിന്നാലെ ഓടിയതായി പിതാവ് യാസിര്‍ പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles