Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ച് കയറി; ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളിലായി 14 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഞായറാഴ്ച അറസ്റ്റ് ചെയ്തു. അതേസമയം, പത്തിലധികം ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അധിനിവേശ സേനയുടെ സുരക്ഷയില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ച് കയറി -അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഹെബ്രോണില്‍ നിന്ന് രണ്ട് പേരെയും ത്വുല്‍കറമില്‍ നിന്നും സല്‍ഫീത്തില്‍ നിന്നും മൂന്ന് പേരെയും നാബലുസില്‍ നിന്ന് ആറ് പേരെയും അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ സേനയുടെ സുരക്ഷയില്‍ മുഗാറബ കവാടത്തിലൂടെ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഞായറാഴ്ച പത്തിലധികം കുടിയേറ്റക്കാര്‍ അതിക്രമിച്ച് കയറിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles