Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: രണ്ടാം ഘട്ട വിചാരണക്കായി പ്രതിയെ നാളെ ഹാജരാക്കും

ക്രിസ്റ്റ്ചര്‍ച്ച്: മാര്‍ച്ച് 15ന് ന്യൂസ്‌ലാന്റിലെ ക്രിസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രതിയായ ബ്രന്റണ്‍ ടാറന്റിനെ രണ്ടാം ഘട്ട വിചാരണക്കായി നാളെ കോടതിയില്‍ ഹാജരാക്കും. 50 പേരെ വധിച്ചതിനുള്ള കൊലപാതക കുറ്റവും 39 പേരെ വധിക്കാന്‍ ശ്രമിച്ചതിനുള്ള കുറ്റങ്ങളുമാണ് ഭീകരനെതിരെ ചുമത്തിയിട്ടുള്ളത്.

28 കാരനായ ഓസ്‌ട്രേലിയക്കാരനായ പ്രതിയെ ഒന്നാം ഘട്ട വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരു കൊലപതാകത്തിനുള്ള കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. വ്യാഴാഴ്ചയാണ് പൊലിസ് മറ്റു കുറ്റകൃത്യങ്ങള്‍ കൂടി പ്രതിക്കു നേരെ ചുമത്തിയത്. വെള്ളിയാഴ്ച കോടതി പ്രതിക്കുള്ള ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ ജാമ്യം പോലും ലഭിക്കാതെ ന്യൂസ്‌ലാന്റില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയായി ബ്രന്റണ്‍ മാറിയേക്കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles