Current Date

Search
Close this search box.
Search
Close this search box.

യു.എസിലെ ആദ്യ മുസ്ലിം വനിത ജഡ്ജിയായി നുസ്രത് ജഹാന്‍ ചൗധരി

വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ കോടതിയുടെ ജഡ്ജിയാകുന്ന ആദ്യ മുസ്ലിം അമേരിക്കന്‍ വനിതയായി മാറാനൊരുങ്ങി നുസ്രത് ജഹാന്‍ ചൗധരി. ബുധനാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇവരുടെ നാമനിര്‍ദേശം അംഗീകരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്‍ ആണ് ചൗധരിയെ ഫെഡറല്‍ ബെഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്തത്.

സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ആദ്യത്തെ യു.എസ് മുസ്ലിം വനിത ജഡ്ജിയെന്ന ചരിത്ര നേട്ടം ഇവര്‍ക്ക് സ്വന്തമാകും. ഫെഡറല്‍ ബെഞ്ചില്‍ നേരത്തെ പാകിസ്താനി വംശജയായ സാഹിദ് ഖുറൈശി ഫെഡറല്‍ ജഡ്ജിയായി സ്ഥാനമലങ്കരിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ മുസ്ലിം അമേരിക്കന്‍ എന്ന ചരിത്രനേട്ടം ചൗധരിക്കാണ്.

ഫെഡറല്‍ ബെഞ്ചിലേക്ക് നോമിനേഷന്‍ നല്‍കപ്പെട്ട എട്ട് പേരില്‍ ഒരാളാണ് നുസ്‌റത് ജഹാന്‍. മറ്റു ഏഴ് പേരില്‍ രണ്ട് പേര്‍ കറുത്ത വംശജരും ഒരാളും ലാറ്റിന്‍, തായ്്‌വാനി കുടിയേറ്റക്കാരുമാണ്. ബൈഡന്‍ ഓഫീസില്‍ എത്തിയ ശേഷം 83 വ്യക്തികളെയാണ് അദ്ദേഹം ഫെഡറല്‍ ബെഞ്ചിലേക്ക് നാമനിര്‍ദേശം ചെയ്തത്. അവയില്‍ 40-ലധികം നാമനിര്‍ദ്ദേശങ്ങള്‍ സെനറ്റ് അംഗീകരിച്ചിട്ടുണ്ട്.

ജുഡീഷ്യറിയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതെന്നും വൈവിധ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

2020 മുതല്‍ ഇല്ലിനോയ്സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടനയായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഓഫ് ഇല്ലിനോയ്സിന്റെ(എസി.എല്‍.യു) ലീഗല്‍ ഡയരക്ടറായിരുന്നു നുസ്രത് ജഹാന്‍ ചൗധരി. ബംഗ്ലാദേശ് വംശജയാണ്. കിഴക്കന്‍ ന്യൂയോര്‍ക്കിലെ ജില്ലാ കോടതി അംഗമായാണ് നുസ്രത് ജഹാന്‍ സ്ഥാനമേല്‍ക്കാന്‍ പോകുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles