Current Date

Search
Close this search box.
Search
Close this search box.

ആണവ സമ്പുഷ്ടീകരണം: ഇറാന്‍ ജാഗ്രത പാലിക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുകയാണെന്ന് ഉറപ്പിച്ച ഇറാനെതിരെ മുന്നറിയിപ്പുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ജാഗ്രത പാലിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിനു മറുപടിയുമായി ഇറാനും രംഗത്തു വന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളി രൂക്ഷമാവുകയാണ്. 2015ലെ ആണവ കരാര്‍ ലംഘിച്ചു മുന്നോട്ടു പോകുകയാണെന്നും അടുത്ത പടിയായി 20 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ ആവര്‍ത്തിച്ചു. ഇതിനായുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ഇറാന്‍ അറിയിച്ചിരുന്നു.

ഇറാന്റെ നടപടികള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇറാനെ പ്രകോപിതരാക്കാന്‍ അമേരിക്ക ശ്രമിക്കേണ്ടെന്നും അമേരിക്കയെ നശിപ്പിക്കാനുള്ള ആയുധം തങ്ങളുടെ കൈവശമുണ്ടെന്നും ഇറാന്‍ തിരിച്ചടിച്ചിരുന്നു. ബാങ്കിങ്,എണ്ണ മേഖലകളില്‍ അമേരിക്ക ഉപരോധം പുന:സ്ഥാപിച്ചതാണ് ഇറാനെ പ്രകോപിതരാക്കിയത്. ഇതുമൂലം ഇറാന്‍ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരുന്നത്.

Related Articles