Current Date

Search
Close this search box.
Search
Close this search box.

എന്‍.ആര്‍.സി: പുറത്തായവരെ പൗരന്മാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ടി ആരിഫലി

ന്യൂഡല്‍ഹി: അസമിലെ എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവരെ പൗരന്മാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കാന്‍ ശ്രമിക്കുമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലി പറഞ്ഞു. ഇത്തരം ആളുകളെ തടവറകളിലേക്കോ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലേക്കോ പറഞ്ഞയക്കുന്നതിന് പകരം അവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരായി തുടരാനുള്ള അവകാശം അടിസ്ഥാനപരമായി ലഭിക്കുക എന്നതായിരിക്കണം സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

മുഴുവന്‍ ഇന്ത്യക്കാരും പൗരത്വ പട്ടികയില്‍ ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. അതിനു വേണ്ടി സാമൂഹ്യമായും നിയമപരമായും സാമ്പത്തികമായും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമെന്നും താഴെത്തട്ട് മുതല്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുമെന്നും ടി ആരിഫലി പറഞ്ഞു.

Related Articles