Current Date

Search
Close this search box.
Search
Close this search box.

‘Not My Iftar’- ട്രംപിന്റെ ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധം. അമേരിക്കയിലെ പ്രധാനപ്പെട്ട മുസ്‌ലിം സംഘടനകളെയും സാമുദായിക നേതാക്കളെയും ഇഫ്താറില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ‘Not My Iftar’ എന്ന പേരിലാണ് വൈറ്റ് ഹൗസിന് പുറത്ത് വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് അവര്‍ ആരോപിച്ചു.

വിവിധ അറബ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ബുധനാഴ്ചയാണ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇഫ്താര്‍ വിരുന്ന് നടത്തിയത്. കഴിഞ്ഞ വര്‍ഷം ട്രപ് വിരുന്ന് നടത്തിയിരുന്നില്ല.
ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നയത്തിന്റെ ഭാഗമായാണ് ഇതെന്ന വിമര്‍ശനമുണ്ടായിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എല്ലാവരും ഇഫ്താര്‍ വിരുന്ന് ഒരുക്കാറുണ്ടായിരുന്നു.

യു.എ.ഇ,ഈജിപ്ത്,തുനീഷ്യ,ഇറാഖ്,ഖത്തര്‍,ബഹ്‌റൈന്‍,മൊറോകോ,അള്‍ജീരിയ,ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് വിരുന്നിന് ക്ഷണിച്ചത്. ക്ഷണിക്കപ്പെട്ട 50 അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ട്രംപ് റമദാന്‍ സന്ദേശവും നടത്തി.

ഇസ്‌ലാമിലെ പുണ്യമാസത്തിലാണ് നാമിവിടെ ഒരുമിച്ചു കൂടിയതെന്നും. നിരവധി മഹത്തായ സുഹൃത്തുക്കളോടൊപ്പം മഹത്തായ ഒരു മാസത്തിലാണ് ഈ കൂടിച്ചേരല്‍. നിങ്ങള്‍ക്കും ലോകത്തിലുള്ള മുഴുവന്‍ മുസ്‌ലിംകള്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നതാുയും ട്രംപ് പറഞ്ഞു.

 

Related Articles