Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള കരാര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്നത്: ഖത്തര്‍

ദോഹ: ഇസ്രായേലുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെട്ട കരാറിനെ വിമര്‍ശിച്ച് ഖത്തര്‍. ഇസ്രായേലുമായുണ്ടാക്കിയ സാധാരണവത്കരണ കരാര്‍ ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.
‘ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കുന്നതിനും ഫലസ്തീനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഒരു ഐക്യ അറബ് മുന്നണി ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു.

ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കാനും ഇസ്രായേലികളെ പ്രേരിപ്പിക്കുന്നതിനുള്ള ഏകീകൃത അറബ് ശ്രമങ്ങളുടെ താല്‍പ്പര്യമല്ല ഈ കരാര്‍ എന്നും അബ്ദുറഹ്മാന്‍ അല്‍താനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസങ്ങളില്‍ യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍.

കരാര്‍ തങ്ങളുടെ പിന്നില്‍ നിന്നുള്ള കുത്താണെന്നാണ് ഫലസ്തീന്‍ അധികൃതര്‍ പ്രതികരിച്ചിരുന്നത്. യു.എ.ഇയുടെയും ബഹ്‌റൈന്റെയും നീക്കം വിശാല അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഫലസ്തീന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

 

Related Articles