Current Date

Search
Close this search box.
Search
Close this search box.

നൂറുല്‍ ഉലമ അഖില കേരള കാലിഗ്രഫി മത്സരം

പട്ടിക്കാട്: ജാമിഅ നൂരിയ്യ 57ാമ വാര്‍ഷിക 55ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്റെ കീഴില്‍ അഖിലകേരള കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘അല്‍ ഖിലാഫത്തുല്‍ ഇസ്ലാമിയ’ എന്ന വിഷയത്തിലാണ് കാലിഗ്രാഫി തയ്യാറാക്കേണ്ടത്.

എ ഫോര്‍ സൈസില്‍ തയ്യാറാക്കിയ സൃഷ്ടികള്‍ ജനുവരി എട്ടാം തീയതിക്ക് മുമ്പായി [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. ഒരാള്‍ക്ക് മൂന്ന് സൃഷ്ടികള്‍ വരെ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളുടെ ഒറിജിനല്‍ ആവശ്യപ്പെടുമ്പോള്‍
എത്തിക്കേണ്ടതാണ്. ഡിജിറ്റല്‍ സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 7001,5001,3001രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025897143, 8089699996 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles