Current Date

Search
Close this search box.
Search
Close this search box.

മാസങ്ങള്‍ നീണ്ട നിശബ്ദദയ്ക്ക് ശേഷം ട്വീറ്റുമായി ഖത്തരി ആക്റ്റിവിസ്റ്റ്

ദോഹ: ഖത്തരി ആക്റ്റിവിസ്റ്റ് നൂഫ് അല്‍ മആദീദ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സര്‍ക്കാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ നൂഫിനെതിരെ നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോവില്‍ താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മികച്ച ആരോഗ്യത്തോടെ നല്ല നിലയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും വീഡിയോവില്‍ പറയുന്നുണ്ട്.

‘എല്ലാവര്‍ക്കും ഹലോ, ഇതാണ് ട്വിറ്ററിലെ എന്റെ പുതിയ അക്കൗണ്ട്. പഴയ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്വേഡ് നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ ട്വിറ്ററില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ഞാന്‍ സുരക്ഷിതയും ആരോഗ്യവതിയുമാണ്, എന്റെ സുരക്ഷയ്ക്കായി പോരാടിയ എല്ലാവര്‍ക്കും നന്ദി പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്’ -നൂഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വീഡിയോയുടെ ആധികാരികത സംശയിച്ച് ചോദ്യമുന്നയിച്ചവര്‍ക്ക് മറ്റൊരു മറുപടി വീഡിയോയുമായി അവര്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. ‘ഇന്ന് ജനുവരി 9, 2022. നൂഫ് ഇവിടെയുണ്ട്. നൂഫ് ജീവിച്ചിരിപ്പുണ്ട്. നൂഫ് മരിച്ചിട്ടില്ല.’ എന്നായിരുന്നു ട്വീറ്റ്.

Related Articles