Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ സുരക്ഷിത മേഖല: യു.എസ് ഇടപെടല്‍ അനുവദിക്കില്ലെന്ന് ഉര്‍ദുഗാന്‍

അങ്കാറ: വടക്കന്‍ സിറിയയിലെ സുരക്ഷിത മേഖല സ്ഥാപിക്കാനുള്ള നീക്കത്തില്‍ യു.എസിനെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. മേഖലയില്‍ സേഫ് സോണ്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ യു.എസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. വിഷയത്തില്‍ അമേരിക്കയുമായുണ്ടാക്കിയ കരാര്‍ ശരിയായ നടപടിയാണെന്നാണ് ഇപ്പോഴും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി താമസിപ്പിക്കാന്‍ തുര്‍ക്കി അനുവദിക്കില്ല. വടക്കന്‍ സിറിയന്‍ നഗരമായ മന്‍ബിജില്‍ നിന്നും വൈ.പി.ജി പോരാളികളെ നീക്കം ചെയ്യാനായി അമേരിക്കയുമായി തുര്‍ക്കിയുണ്ടാക്കിയ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇത് നടപ്പിലാക്കാനും യു.എസ് കാലതാമസം വരുത്തിയെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

അതിനാല്‍ തന്നെ മന്‍ബിജില്‍ ഉണ്ടാക്കിയ കരാറില്‍ കണ്ടതുപോലെയുള്ള കാലതാമസം ഈ വിഷയത്തില്‍ ഒരുക്കലും അംഗീകരിക്കാനാവില്ലെന്നും. പുതിയ നടപടി പ്രക്രിയ അതിവേഗം മുന്നോട്ടു പോകണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Related Articles