Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് വേണ്ടി താന്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ഒരു പ്രസിഡന്റും ചെയ്തിട്ടില്ല -ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തനിക്ക് എളുപ്പത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇസ്രായേല്‍ രാഷ്ട്രത്തിന് താന്‍ ചെയ്ത കാര്യങ്ങളില്‍ അമേരിക്കന്‍ ജൂതന്മാര്‍ തന്നെ കൂടുതല്‍ അഭിനന്ദിക്കുന്നുണ്ടെന്ന് ഡൊണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ഇസ്രായേലിന് വേണ്ടി താന്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ഒരു പ്രസിഡന്റും ചെയ്തിട്ടില്ലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചു.

ആശ്ചര്യകരമായ കാര്യമെന്തന്നാല്‍, ജൂത വിശ്വാസമുള്ളവരെക്കാള്‍, പ്രത്യേകിച്ച് യു.എസില്‍ താമസിക്കുന്നവരെക്കാള്‍ നമ്മുടെ അതിഗംഭീരമായ ഇവാഞ്ചലിക്കലുകള്‍ ഇക്കാര്യങ്ങളെ കൂടുതല്‍ അഭിനന്ദിക്കുന്നു. ഇസ്രായേലില്‍ താമസിക്കുന്നവര്‍ക്ക് വ്യത്യസ്തമായ കഥയാണുള്ളത്. യു.എസ് ജൂതന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇസ്രായേലില്‍ തങ്ങള്‍ക്കുള്ളതിനെ അഭിനന്ദിക്കുകയും ചെയ്യണം; അധികം വൈകുന്നതിന് മുമ്പ് -ട്രംപ് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികളോടും ജൂത വിരുദ്ധരോടും മമത കാണിക്കുന്ന യു.എസ് മുന്‍ പ്രസിഡന്റ് ഇസ്രായേല്‍-യു.എസ് ബന്ധത്തെ കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസെടുക്കേണ്ട ആവശ്യമില്ലെന്ന് ട്രംപിന്റെ പരാമര്‍ശത്തിന് മുറപടിയായി അമേരിക്കയിലെ ആന്റി ഡിഫമേഷന്‍ ലീഗീന്റെ സി.ഇ.ഒയും ദേശീയ ഡയറക്ടറുമായ ജോനാഥന്‍ ഗ്രീന്‍ബ്ലാറ്റ് പറഞ്ഞു.

ജുത രാഷ്ട്രത്തെ പിന്തുണക്കുന്നത് ഒരിക്കലും അമേരിക്കന്‍ ജൂതന്മാര്‍ക്ക് ക്ലാസെടുക്കുന്നതിന് ഒരാള്‍ക്കും ലൈസന്‍സ് നല്‍കുന്നില്ല. അമേരിക്കന്‍ ജൂതന്മാരും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയാന്‍ ഒരാള്‍ക്കും അവകാശം നല്‍കുന്നില്ലെന്നും അമേരിക്കന്‍ ജൂത കമ്മിറ്റി വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles