Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ചക്ക് പദ്ധതിയില്ല: സൗദി

റിയാദ്: ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയന്നുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നത്. തുടര്‍ന്നാണ് സൗദി ഔദ്യോഗികമായ കൂടിക്കാഴ്ചയില്ലെന്ന് അറിയിച്ചത്. ഇസ്രായേല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണമാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം പ്രതികരിച്ചത്.

ഈ വിഷയത്തില്‍ സൗദി അറേബ്യയുടെ നയം വളരെ വ്യക്തമാണ്. സൗദിയും ഇസ്രായേലും തമ്മില്‍ യാതൊരു ബന്ധലുമില്ല. സൗദി ഫലസ്തീന് പിന്നില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles