Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ അവകാശങ്ങള്‍ അംഗീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ല: ഖത്തര്‍

ദോഹ: ഫലസ്തീന്റെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ഷൂറ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967ല്‍ സ്ഥാപിക്കപ്പെട്ട ഫലസ്തീന്റെ തലസ്ഥാനം കിഴക്കന്‍ ജറൂസലേം ആണ് എന്നതാണ് ഫലസ്തീന്റെ ഏറ്റവും വലിയ അവകാശം.

അന്താരാഷ്ട്ര നിയമസാധുതയുടെയും അറബ് സമാധാന സംരഭത്തിന്റെയും പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധാരണമാക്കുന്നത് മരീചിക പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles