Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ ആദ്യം: മുസ്‌ലിം പ്രതിനിധിയില്ലാത്ത കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മുസ്‌ലിം പ്രതിനിധിയില്ലാത്ത കേന്ദ്ര മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ മൂന്നാം സര്‍ക്കാര്‍. 72 കേന്ദ്രമന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് അതില്‍ പേരിനു പോലും ഒരു മുസ്ലിം പ്രതിനിധി ഇല്ലാത്തത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമാണ്. മോദി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചും എതിര്‍പ്പ് അറിയിച്ചും സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇതിനകം രംഗത്തുവന്നിട്ടുള്ളത്.

വാജ്‌പേയ് സര്‍ക്കാരിലും മോദിയുടെ ഒന്നും രണ്ടും സര്‍ക്കാരിലും മുസ്ലിം നാമധാരികളായ മന്ത്രിമാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ മുക്താര്‍ അബ്ബാസ് നഖ്‌വിയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ നജ്മ ഹെപ്തുല്ലയും. വാജ്‌പേയ് സര്‍ക്കാരില്‍ ഷാനവാസ് ഹുസൈനും മന്ത്രി സ്ഥാനം നല്‍കിയിരുന്നു.

ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളില്‍ ഗുലാം നബി ആസാദും സല്‍മാന്‍ ഖുര്‍ഷിദുമെല്ലാം മന്ത്രി പദവി അലങ്കരിച്ചിരുന്നു. എച്ച്.ഡി ദേവഗൗഡയും ഐ.കെ ഗുജ്റാളും പ്രധാനമന്ത്രിമാരായപ്പോള്‍ സി.എം ഇബ്രാഹിമും സലിം ഇഖ്ബാല്‍ ഷെര്‍വാണിയും ഉണ്ടായിരുന്നു. മൂന്നാമത്തെ മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴാണ് രാജ്യത്തെ പ്രഭല വിഭാഗവും വോട്ട് ബാങ്കുമായ മുസ്ലിം സമുദായത്തെ പടിക്ക് പുറത്തുനിര്‍ത്തിയിരിക്കുന്നത്. എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോവുക എന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി എന്‍.ഡി.എ യോഗത്തില്‍ പറഞ്ഞിരുന്നത്.

Related Articles