തെഹ്‌റാന്‍: യു.എന്നിലെ നഷ്ടപ്പെട്ട വോട്ടവകാശം വീണ്ടെടുക്കാന്‍ സുരക്ഷിതമായ വഴി അന്വേഷിക്കുകയാണ് ഇറാന്‍. രാജ്യത്തിന് മേല്‍ യു.എസ് ഉപരോധമുണ്ടായിട്ടും യു.എന്നിന് നല്‍കാനുള്ള കുടിശ്ശിക ലഭ്യമാക്കുന്നതിന് ഇറാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ എപ്പോഴും അംഗങ്ങള്‍ക്ക് കൃത്യസമയത്ത് പണം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് മുമ്പ് ഞങ്ങള്‍ കാഴ്ചവെച്ചതുമാണ്. സംഘടനക്ക് പണം നല്‍കുന്നതിന് സുരക്ഷിത മാര്‍ഗം കണ്ടെത്താന്‍ രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്നിലെ ഇറാന്റെ സ്ഥിര പ്രതിനിധി മാജിദ് തഖ്ത് റാവഞ്ചി വെള്ളിയാഴ്ച പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, രണ്ടാം വര്‍ഷവും പണം നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് പ്രതിബന്ധം നേരിട്ടു. അത് ക്രൂരമായ യു.എസ് ഉപരോധം മൂലമാണ്. വിദേശ അക്കൗണ്ടുകളിലാണ് ഞങ്ങളുടെ സമ്പത്ത്. പക്ഷേ, അത് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിശ്ശിക വൈകിയത് മൂലം ഇറാനും മറ്റ് ഏഴ് രാഷ്ട്രങ്ങള്‍ക്കും വോട്ടവകാശം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0