Current Date

Search
Close this search box.
Search
Close this search box.

വഖഫ് സംരക്ഷണം; പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാറ്റമില്ല: കെ.എന്‍.എം

കോഴിക്കോട്: മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം വെള്ളിയാഴ്ച പള്ളികളില്‍ വഖഫ് സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണം നടക്കുമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി അറിയിച്ചു. പ്രഖ്യാപിത നിലപാടില്‍ ഒരു മാറ്റവും ഇല്ല. സര്‍ക്കാര്‍ വഖഫ് വിഷയത്തില്‍ എടുത്ത തീരുമാനം പിന്‍വലിക്കണം. മുസ്ലിം സംഘടനകളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മഹല്ലുകളില്‍ ബോധവല്‍ക്കരണം നടത്താനുള്ള സര്‍ക്കുലര്‍ കേരളത്തിലെ മുഴുവന്‍ പള്ളികളിലും നല്‍കിയിട്ടുണ്ട്. മുസ്ലിം സമൂഹത്തെ പൊതുവായി ബാധിക്കുന്ന ഏതു വിഷയത്തിലും രാഷ്ട്രീയനിറം നോക്കാതെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles