Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ യെമനിലെ വ്യോമാക്രമണത്തില്‍ 9 കുട്ടികള്‍ കൊല്ലപ്പെട്ടു

സന്‍ആ: വടക്കന്‍ യെമനിലെ ജൗഫ് പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് യു.എന്‍ അധികൃതര്‍ അറിയിച്ചു. ഏഴ് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ആറ് വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതി വിമതര്‍ പറഞ്ഞു. സൗദി യെമനില്‍ ഔദ്യോഗിക സര്‍ക്കാരിനെയാണ് പിന്തുണക്കുന്നത്.

റോഡില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഞെട്ടിക്കുന്നതാണെന്നും യു.എന്നിന്റെ യെമന്‍ മാനുഷിക സഹായ കോര്‍ഡിനേറ്റര്‍ ലിസെ ഗ്രാന്‍ഡെ പറഞ്ഞു.

Related Articles