Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് ബന്ധമാരോപിച്ച് കോയമ്പത്തൂരില്‍ അഞ്ചിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

കോയമ്പത്തൂര്‍: ആഗോള ഭീകരവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്. കോമ്പത്തൂര്‍ ജില്ലയിലെ അഞ്ചിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

കഴിഞ്ഞയാഴ്ച ആറ് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഭീകരരുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ കുറേ മാസങ്ങളില്‍ നിരവധി പേരെ തമിഴ്‌നാട്ടില്‍ നിന്നും എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു.

ഐ.എസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ ആരോപിക്കുന്ന ഉമര്‍ ഫാറൂഖ്,സന്‍ബര്‍ അലി,സമീന മുബിന്‍,മുഹമ്മദ് യാസിര്‍,സദ്ദാം ഹുസൈന്‍ എന്നിവരുടെ വീടുകളിലാണ് അഞ്ച് ടീമുകളായി തിരിഞ്ഞ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ലാപ് ടോപ്,മൊബൈല്‍ ഫോണ്‍,സിം കാര്‍ഡുകള്‍,പെന്‍ഡ്രൈവുകള്‍ എന്നിവ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Related Articles