മാനന്തവാടി: രാജ്യവ്യാപകമായി വ്യാഴാഴ്ച പുലര്‍ച്ചെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ ഭാഗമായി വയനാട് മാനന്തവാടിയിലെ പള്ളിയിലും എന്‍.ഐ.എയുടെ റെയ്ഡ്. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തെ നൂറുല്‍ ഇസ്ലാം മസ്ജിദിലാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് വരെ പരിശോധന നടത്തിയത്. റെയ്ഡില്‍ സംശയകരമായ ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം പള്ളി ഇമാമിനെ കൊണ്ട് പേപ്പറില്‍ എഴുതി ഒപ്പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മസ്ജിദിന് പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Facebook Comments