Current Date

Search
Close this search box.
Search
Close this search box.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല: ഹാദിയ കേസ് അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അവസാനിപ്പിക്കുന്നു. അന്വേഷണത്തില്‍ ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും അതിന്റെ തെളിവുകളൊന്നും എന്‍.ഐ.എക്ക് കണ്ടെത്താനായില്ല. ഹാദിയ-ഷെഫിന്‍ വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും കേസ് അവസാനിപ്പിക്കാന്‍ കാരണമായി. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്നമില്ലെന്നും എന്‍.ഐ.എ കണ്ടെത്തി. കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായില്ലെന്നും ഇത് സംബന്ധിച്ച് ഇനി റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.

Related Articles