Current Date

Search
Close this search box.
Search
Close this search box.

‘2047ഓടെ ഇസ്ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 68 പേര്‍ക്കെതിരെ കുറ്റം ചുമത്തി എന്‍.ഐ.എ

file

ന്യൂഡല്‍ഹി: ‘2047ഓടെ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 68 പേര്‍ക്കെതിരെ കുറ്റം ചുമത്തി എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 68 മുന്‍ നേതാക്കള്‍ക്കെതിരെയാണ് കേരളത്തിലും തമിഴ്നാട്ടിലുമായി രണ്ട് വ്യത്യസ്ത കേസുകളില്‍ എന്‍.ഐ.എ കുറ്റം ചുമത്തിയത്. ഇതോടെ പിഎഫ്‌ഐ അംഗങ്ങള്‍ക്കെതിരെ എന്‍ഐഎ ഈ മാസം സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം നാലായി.

2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്നു. മാര്‍ച്ച് 13നാണ് ആദ്യ കുറ്റപത്രം ജയ്പൂരില്‍ സമര്‍പ്പിച്ചത്. രണ്ടാമത്തെ കുറ്റപത്രം മാര്‍ച്ച് 16 ന് ഹൈദരാബാദിലും സമര്‍പ്പിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലെയും പ്രതികള്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍, 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, 1959 ലെ ആയുധ നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. നിരോധനത്തെത്തുടര്‍ന്ന് ഇന്ത്യയിലെമ്പാടും അതിന്റെ പ്രമുഖ നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

 

Related Articles