Current Date

Search
Close this search box.
Search
Close this search box.

എന്‍.ഐ.എ ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവര്‍ത്തിക്കരുത്: സോളിഡാരിറ്റി

കോഴിക്കോട്: ഭീകരവാദവും തീവ്രവാദവും ചേര്‍ത്ത് എന്‍.ഐ.എ ചമക്കുന്ന ഭാഷ്യങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും അപ്പടി ആവര്‍ത്തിക്കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. എന്‍.ഐ.എ രൂപീകരിച്ചുതു മുതലുള്ള ചരിത്രവും എന്‍.ഐ.എ കേസുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണങ്ങളും മാപ്പുസാക്ഷികളെവെച്ച് കേസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളും വിലയിരുത്തിയാകണം നിലപാടുകള്‍ രൂപീകരിക്കേണ്ടത്.
ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരന്മാരുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാനാകുന്ന കെട്ടുകഥകളുണ്ടാക്കുകയാണ് എന്‍.ഐ.എ.

ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് ഇല്ലാതാക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സംഘ്പരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇപ്പോള്‍ നടക്കുന്ന എന്‍.ഐ.എ അറസ്റ്റുകളും അല്‍ഖാഇദ കഥയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . എന്‍.ഐ.എയുടെ ചരിത്രമറിയുന്നവര്‍ക്ക് ഇതില്‍ അവ്യക്തതയുണ്ടാകാന്‍ തരമില്ല. എന്‍.ഐ.എ ഭാഷ്യം പകര്‍ത്തുന്നതിന് പകരം രാഷട്രീയ കക്ഷികളും മാധ്യമങ്ങളും എന്‍.ഐ.എ മുമ്പ് കൈകാര്യം ചെയ്ത കേസുകള്‍കൂടി വിലയിരുത്തി നിലപാട് സ്വീകരിക്കണമെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

‘ദേശസുരക്ഷയുടെ പേരില്‍ എന്‍.ഐ.എ കെട്ടുകഥകളുണ്ടാക്കുന്നു’

ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരന്മാരുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാനാകുന്ന കെട്ടുകഥകളുണ്ടാക്കുകയാണ് എന്‍.ഐ.എ എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ജാനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ പൗരാവകാശത്തെ യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളുപയോഗിച്ച് ഇല്ലാതാക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.

സംഘ്പരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇപ്പോള്‍ നടന്ന എന്‍.ഐ.എ അറസ്റ്റും അല്‍ഖാഇദ കെട്ടുകഥയുമെന്നത് ഉറപ്പാണ്. എന്‍.ഐ.എയുടെ ചരിത്രമറിയുന്നവര്‍ക്ക് ഇതില്‍ അവ്യക്തതയുണ്ടാകാന്‍ തരമില്ല. എന്‍.ഐ.എ ഭാഷ്യം പകര്‍ത്തുന്നതിന് പകരം രാഷട്രീയ കക്ഷികളും മാധ്യമങ്ങളും എന്‍.ഐ.എ മുമ്പ് കൈകാര്യം ചെയ്ത കേസുകള്‍കൂടി വിലയിരുത്തി നിലപാട് സ്വീകരിക്കണമെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

 

Related Articles