Current Date

Search
Close this search box.
Search
Close this search box.

എന്‍ ഐ എ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി സുപ്രീം കോടതിയില്‍ ഹരജി നല്‍കി

കോഴിക്കോട്: എന്‍ ഐ എ ആക്ട് ഭേദഗതി ചോദ്യം ചെയ്തു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സുപ്രീം കോടതിയെ സമീപിച്ചു. സോളിഡാരിറ്റിക്കു വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് ഹരജി നല്‍കിയത്. എന്‍ ഐ എക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥകളും രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന വകുപ്പുകളും ഉള്‍ക്കൊള്ളുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാന പോലീസിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ എന്‍ ഐ എക്കു ഏറ്റെടുക്കാന്‍ സാധിക്കുന്നതാണ് പുതിയ ഭേദഗതി. ഇത് ഫെഡറല്‍ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

അന്വേഷണ സംഘത്തിനു അമിതാധികാരം നല്‍കുന്ന വ്യവസ്ഥകളിലൂടെ ഭരണഘടനയുടെ 14, 21 അനുഛേദങ്ങള്‍ ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാണ് അവസരമൊരുങ്ങുന്നത്. ഇക്കാരങ്ങളാല്‍ ഭേദഗതി നിയമം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവിശ്യം. എന്‍ ഐ എ അന്വേഷിച്ച മിക്ക കേസുകളും കള്ള തെളിവുകളില്‍ കെട്ടിചമച്ചതാണെന്ന വസ്തുതകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും വര്‍ഷങ്ങളോളം വിചാരണതടവുകാരായി കഴിയുന്നവരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യം കൂടി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.

മുസ്ലീങ്ങളെയും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെയും വേട്ടയാടുന്നതിനു വേണ്ടി മാത്രമാണ് യു എ പി എ പോലുള്ള ‘ഭീകരവാദവിരുദ്ധ’ നിയമങ്ങള്‍ ഉപയോഗപെടുത്തുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികള്‍ ഈ വേട്ടയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്.  ഇത്തരം അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നിയമപോരാട്ടത്തോടൊപ്പം രാഷ്ട്രീയ പ്രചാരണവും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹരജി സുപ്രീം കോടതി പൂജാ അവധിക്കു ശേഷം ഒക്ടോബര്‍ പകുതിയോടെ പരിഗണിച്ചേക്കും.

Related Articles