Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: ആക്രമി വലതുപക്ഷ, ട്രംപ് അനുകൂലിയെന്ന് റിപ്പോര്‍ട്ട്

ക്രൈസ്റ്റ് ചര്‍ച്ച്: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ന്യൂസ്‌ലാന്റിലെ ക്രിസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകള്‍ക്കു നേരെ വെടിയുതിര്‍ത്ത ആക്രമി തീവ്രവലതുപക്ഷ അനുകൂലിയും ട്രംപ് അനുഭാവിയുമെന്ന് റിപ്പോര്‍ട്ട്.

ആസ്‌ത്രേലിയക്കാരനായ 28കാരന്‍ ബ്രന്റന്‍ ടറന്റ് 2011ല്‍ നോര്‍വേയില്‍ 77 പേരെ കൊലപ്പെടുത്തിയ നോര്‍വീജിയയിലെ വെളുത്ത വര്‍ഗ്ഗക്കാരനും തീവ്ര വംശീയ വിദ്വേഷിയുമായ ആന്‍ഡേഴ്‌സ് ബ്രെവികിന്റെയും അനുകൂലിയാണെന്ന് തെളിയിക്കുന്ന രേഖകളാണ് കഴിഞ്ഞ ദിവസം പൊലിസ് കണ്ടെത്തിയത്. ആക്രമിയുടെ കാറില്‍ നിന്നും കണ്ടെടുത്ത 74 പേജുള്ള രേഖകളില്‍ നിന്നാണ് ഇദ്ദേഹം തീവ്രവലതുപക്ഷ അനുകൂലിയും വംശീയ വിദ്വേഷിയുമാണെന്ന് പൊലിസ് കണ്ടെത്തിയത്. ബ്രന്റന് ബ്രെവികുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹത്തില്‍ നിന്നുള്ള ആശീര്‍വാദം ഭീകരാക്രമണത്തിന് മുന്‍പ് ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ അദ്ദേഹം പൊലിസിനോട് പറഞ്ഞു. ആക്രമി കുടിയേറ്റത്തിനും ബഹുസ്വരതക്കും എതിരാണെന്നും പാശ്ചാത്യന്‍,യൂറോപ്യന്‍ ലോകത്ത് വെളുത്ത സംസ്‌കാരം നഷ്ടപ്പെട്ടുപോകുന്നതിനെ കുറ്റപ്പെടുത്തുന്നയാളുമായിരുന്നു എന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ആക്രമിയെ ഏപ്രില്‍ അഞ്ചു വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Related Articles