Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണ വീഡിയോ ഷെയര്‍ ചെയ്തയാളെ ന്യൂസ്‌ലാന്റ് ജയിലിലടച്ചു

വെല്ലിങ്ടണ്‍: മാര്‍ച്ചില്‍ രാജ്യത്തെ നടുക്കിയ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ന്യൂസ്‌ലാന്റില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 44കാരനായ വ്യവസായി ഫിലിപ് ആര്‍പ്‌സിനെതിരെയാണ് 14 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ചൊവ്വാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ച് കോടതി ശിക്ഷ വിധിച്ചത്. ഷെയര്‍ ചെയ്തതിനും മറ്റുള്ള ആളുകള്‍ക്ക് നല്‍കിയതിനും രണ്ട് കുറ്റമാണ് ചുമത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 30ാളം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇത്തരം കൂട്ടക്കൊലകളുടെ വീഡിയോ പ്രചരിപ്പിക്കുന്നത് ന്യൂസ്‌ലാന്റില്‍ നിയമവിരുദ്ധമാണ്. 14 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കൂട്ടക്കൊലയെ മഹത്വപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് നിങ്ങള്‍ ചെയ്ത കുറ്റം. ഇത് മതവിദ്വേഷവും വംശീയതയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജില്ലാ കോടതി ജഡ്ജി സ്റ്റീഫന്‍ ഒ ഡ്രിസ്‌കോള്‍ പറഞ്ഞു. മാര്‍ച്ച് 15ന് നടന്ന വെടിവെപ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടിരുന്നത്. പ്രതിയായ ആസ്‌ത്രേലിയന്‍ വംശജന്‍ ബ്രന്റണ്‍ ടാറന്റ് തന്നെ ആക്രമണം ഫേസ്ബുക്കിലൂടെ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

Related Articles