Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധം വ്യാജമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഖത്തറിനെതിരെ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന പ്രതിഷേധം പണം നല്‍കി ചെയ്യിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ‘ഇന്‍ഡിപെന്‍ഡന്റ് ന്യൂസ്‌പേപ്പര്‍’ ആണ് പെയ്ഡ് പ്രൊടസ്റ്റ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2018 സെപ്റ്റംബര്‍ 25നായിരുന്നു മാന്‍ഹാട്ടനിലെ യു.എന്‍ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധം നടന്നത്.

ഇതിനായി ഫേസ്ബുക്കില്‍ പരസ്യവും പ്രസിദ്ധീകരിച്ചിരുന്നു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ആണ് വാഗ്ദാനം ചെയ്തത്. കൊടി പിടിച്ച് സമാധാനത്തിനായി എഴുന്നേറ്റ് നില്‍ക്കുക എന്ന മുദ്രാവാക്യം വിളിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഖത്തറിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ ആണെന്ന് ഒരിടത്തും സൂചിപ്പിച്ചിരുന്നില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്യം കണ്ട് മാന്‍ഹാട്ടനിലെത്തിയ തനിക്ക് ഖത്തര്‍ വിരുദ്ധ കൊടിയും 100 ഡോളറും നല്‍കിയെന്നുമാണ് പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത സ്ത്രീ പറഞ്ഞത്.

നെസ താഗ്‌മോതി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തത്. നേരത്തെ ലണ്ടനിലും ഇത്തരം പ്രക്ഷോഭത്തിന് ആളുകളെ ക്ഷണിച്ച് ഇതേ അക്കൗണ്ടില്‍ നിന്നും മെസേജ് പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സമയം ഖത്തര്‍ അമീര്‍ ലണ്ടന്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു.

Related Articles