Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുല്ല ബന്ധം; മൂന്ന് ബിസിനസുകാര്‍ക്ക് യു.എസ് ഉപരോധം

ബൈറൂത്ത്: ഹിസ്ബുല്ല ബന്ധം ആരോപിച്ച് ബിസിനസുകാരായ മൂന്ന് പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബൈഡന്‍ ഭരണകൂടം. ബിസിനസുകാരായ ആദില്‍ ദിയാബ്, അലി മുഹമ്മദ് ദാഊന്‍, ജിഹാദ് സാലിം അലം എന്നിവരെയും, അവരുടെ ലണ്ടന്‍ ആസ്ഥാനമായ ‘ദാര്‍ അല്‍ സലാം ഫോര്‍ ട്രാവല്‍ & ടൂറിസം’ കമ്പനിയെയും യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ലബനാന്‍ വിഭാഗമായ ഹിസ്ബുല്ലക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് മൂന്ന് പേര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് നിര്‍ദേശിക്കപ്പെട്ട ബിസിനസുകാരിലൂടെയാണ് ഹിസ്ബുല്ല സാമ്പത്തിക പിന്തുണ നേടുന്നത്. നിയമപരമായ വ്യവസായ മേഖലയിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ലബനാനിലെ രാഷ്ട്രീയ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles