Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റില്‍ ജനങ്ങള്‍ തോക്കുകള്‍ തിരിച്ചുനല്‍കുന്നു

വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു ശേഷം ന്യൂസ്‌ലാന്റ് ഭരണകൂടം തോക്കുകള്‍ കൈവശം വെക്കുന്നതിന് ഏര്‍പ്പെടുത്തിയ നീക്കം വിജയം കാണുന്നു. യന്ത്രത്തോക്കുകളും സെമി ഓട്ടോമാറ്റിക് തോക്കുകളും കൈവശം വെക്കുന്നത് നിരോധിച്ചാണ് സര്‍ക്കാര്‍ ഉതത്തരവിറക്കിയിരുന്നത്. ഇത്തരം തോക്കുകള്‍ കൈവശമുള്ളവര്‍ക്ക് അത് മാറ്റി നല്‍കാനും അവസരം നല്‍കിയിരുന്നു. ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ ഇത്തരത്തില്‍ മാറ്റി നല്‍കാനായി ആരംഭിച്ച കലക്ഷന്‍ പോയിന്റിലൂടെ 250ാളം തോക്കുകളാണ് ശേഖരിച്ചത്.

ഈ നീക്കത്തിന് സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. രാജ്യത്തെ തോക്ക് നിയമങ്ങള്‍ ശക്തമാക്കാനും നിയമനിര്‍മാണം നടപ്പിലാക്കുകയാണ് ന്യൂസ്‌ലാന്‍ന്റ്. തോക്കുകള്‍ മാറ്റിയെടുക്കാന്‍ ഉടമസ്ഥര്‍ക്ക് ഡിസംബര്‍ 20 വരെ സമയം നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്ത് സെമി ഓട്ടോമാറ്റിക് തോക്കുകളും,ചെറു തോക്കുകളും,ആയുധങ്ങളും നിരോധിച്ചിട്ടുണ്ട്.

Related Articles