NewsWorld Wide

ക്രിസ്റ്റ്ചര്‍ച്ച് കൂട്ടക്കുരുതി: ന്യൂസ്‌ലാന്റ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വെല്ലിങ്ടണ്‍: ക്രിസ്റ്റ്ചര്‍ച്ചില്‍ 50 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ജസീന്ത അര്‍ദെന്‍ ഉത്തരവിട്ടു.

ഈ ഭീകരപ്രവര്‍ത്തനം എങ്ങിനെ സംഭവിച്ചു എന്നതിന്റെ അടിസ്ഥാനം കണ്ടുപിടിക്കല്‍ വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടാവാന്‍ പാടില്ല. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളും- ജസീന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്രിസ്റ്റ്ചര്‍ച്ച് നഗരത്തിലെ ഇരു പള്ളികളിലും നടന്ന കൂട്ടക്കുരുതിയെക്കുറിച്ച് സ്വതന്ത്രമായ ഉന്നതതല അന്വേഷണം നടത്താനാണ് പ്രധാനമന്ത്രി ജസീന്ത ഉത്തരവിട്ടത്. ഒരു വ്യക്തി ഒറ്റയ്ക്ക് എങ്ങിനെ ഇത്രയും പേരെ കൊന്നൊടുക്കി എന്നത് അന്വേഷിക്കണമെന്നും ഉന്നത തല ജുഡീഷ്യല്‍ കമ്മീഷനോട് ജസീന്ത ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 15ന് നടന്ന ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Facebook Comments
Show More

Related Articles

Close
Close