Current Date

Search
Close this search box.
Search
Close this search box.

തോക്ക് നിരോധന ബില്‍ ന്യൂസ്‌ലാന്റ് പാര്‍ലമെന്റ് പാസാക്കി

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ തോക്കുകള്‍ നിരോധിക്കാനുള്ള ബില്ലിന് അനുകൂലമായി ന്യൂസ്‌ലാന്റ് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തു. തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ബില്ലാണ് ഒന്നിനെതിരെ 119 വോട്ടുകള്‍ക്ക് പാര്‍ലമെന്റ് പാസാക്കിയത്.

എല്ലാവിധ സെമി ഓട്ടോമാറ്റിക് ആയുധങ്ങളുടെയും നിരോധനമാണ് പ്രധാനമായും ബില്ലില്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ ജനറല്‍ അംഗീകരിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. നേരത്തെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം രാജ്യത്ത് ആയുധ-തോക്ക് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇത്തരത്തിലുള്ള തോക്കുകള്‍ കൈവശം വെച്ചവര്‍ക്ക് അത് തിരിച്ചേല്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Articles