Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: അഭിഭാഷകനെ ഒഴിവാക്കി സ്വയം ഹാജരാകാനൊരുങ്ങി കൊലയാളി

വെല്ലിങ്ടണ്‍: ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലെ ഭീകരാക്രമണ കേസില്‍ അറസ്റ്റു ചെയ്ത് വിചാരണ നേരിടുന്ന പ്രതി ശിക്ഷാവിധിക്കായി ഹാജരാകുന്നതിന് തന്റെ അഭിഭാഷകനെ പിരിച്ചുവിട്ടു. പകരം സ്വയം ഹാജരാകാനൊരുങ്ങുകയാണ് പ്രതിയായ ബ്രന്റണ്‍ ടാറന്റ്. അടുത്തമാസം അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയില്‍ അഭിഭാഷകനെ ഒഴിവാക്കി പ്രതി സ്വയം ഹാജരാകുന്നത്. ഇതിനായി ബ്രന്റണ്‍ നല്‍കിയ അപേക്ഷ ന്യൂസ്‌ലാന്റ് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ പൗരനും വെളുത്ത-തീവ്ര വംശീയവാദിയുമായ ബ്രന്റണ്‍ ടാറന്റ് ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഓഗസ്റ്റ് 24നാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നത്. 2019 മാര്‍ച്ചിലായിരുന്നു ബ്രന്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി ഒരുമിച്ചു കൂടിയ 51 പേരെയാണ് തത്സമയം വെടിവച്ചു കൊന്നത്. 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ന്യൂസ്ലാന്റിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ കുറ്റം നിഷേധിച്ച ബ്രന്റണ്‍ പിന്നീട് താന്‍ ചെയ്ത കുറ്റം ഏറ്റുപറഞ്ഞിരുന്നു.

Related Articles