Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണം: ഒ.ഐ.സി യോഗം വിളിക്കണമെന്ന് ഇറാന്‍

തെഹ്‌റാന്‍: ന്യൂസ്‌ലാന്റില്‍ 49 പേരെ വെടിവെച്ച് കൊന്ന ഭീകര പ്രവര്‍ത്തനത്തെത്തുടര്‍ന്ന് ഇസ്‌ലാമിക സഹകരണ രാജ്യങ്ങള്‍ (ഒ.ഐ.സി) അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലുവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നീചമായ ഈ ആക്രമണത്തില്‍ ഉചിതമായ നിലപാട് മുസ്‌ലിം രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. ഇതിനായി അടിയന്തിരമായി യോഗം വിളിക്കണമെന്നും ജവാദ് സാരിഫ് പറഞ്ഞു. നിലവില്‍ ഒ.ഐ.സിയുടെ അധ്യക്ഷ പദവി തുര്‍ക്കിയാണ് വഹിക്കുന്നത്.

Related Articles